+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​ക്കേ​ഴ്സ് അ​സോ​. സ​മ്മേ​ള​നം 25ന്

ക​ണ്ണൂ​ർ: ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള (ബെ​യ്ക്ക്‌) യു​ടെ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 25 ന് ​ന​ട​ക്കും. അ​പ്പ​ക്കൂ​ട് 2022 എ​ന്ന പേ​രി​ൽ സാ​ധു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ
ബേ​ക്കേ​ഴ്സ് അ​സോ​. സ​മ്മേ​ള​നം 25ന്
ക​ണ്ണൂ​ർ: ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള (ബെ​യ്ക്ക്‌) യു​ടെ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 25 ന് ​ന​ട​ക്കും. അ​പ്പ​ക്കൂ​ട് -2022 എ​ന്ന പേ​രി​ൽ സാ​ധു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ രാ​വി​ലെ 10 ന് ​മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബെ​യ്ക്ക് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ന്പു​രാ​ജ് ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ നി​ർ​വ​ഹി​ക്കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി​നി​മ -സീ​രി​യ​ൽ താ​രം ഉ​ണ്ണി​രാ​ജ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ മി​ക​ച്ച ക​ന്പ​നി​ക​ളു​ടെ ബേ​ക്ക​റി വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ​യും വി​വി​ധ മെ​ഷി​ന​റി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​കെ. ര​ഞ്ജി​ത്ത്, യു.​പി. ഷ​ബി​ൻ കു​മാ​ർ, കെ. ​ഷൗ​ക്ക​ത്ത​ലി, എം. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.