കേളകം: പേരാവൂരിൽ ഇരിട്ടി റോഡിൽ പുലർച്ചെ ഹർത്താലനുകൂലികൾ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കാട്ടുമാടം ഷെമീർ, ഫായിസ് മുരിങ്ങോടി എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്നുപേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊട്ടിയൂർ, പെരുന്തോടി, ഈരായിക്കൊല്ലി തുടങ്ങിയ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ, കേളകം, പേരാവൂർ, കണിച്ചാർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരത്തിലിറങ്ങി.