കണ്ണൂർ: കണ്ണൂർ ദസറയുടെ പ്രചരണാർത്ഥം സംഘാടക സമിതി കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് ആവേശമായി. മേയർ ടി.ഒ.മോഹനന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ടീമും ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ നയിച്ച പ്രസ് ക്ലബ് ടീമും നാലു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
തിങ്ങിനിറഞ്ഞ കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു മത്സരം. കോർപറേഷൻ ടീം ഏറെനേരം പിറകിലായിരുന്നെങ്കിലും ഇടവേളയ്ക്കുശേഷം ശക്തമായ തിരിച്ചടിയിലൂടെ സമനില നേടിയെടുക്കുകയായിരുന്നു.
കോർപറേഷൻ ടീമിൽ എം.പി.രാജേഷ്, പ്രകാശൻ പയ്യനാടൻ, വി.കെ.ഷൈജു,അഷ്റഫ് ചിറ്റുളി, കെ.പി.റാഷിദ്,പി.കൃഷ്ണൻ, കെ.എൻ.അനസ്, അനിൽകുമാർ, തനൂജ്, സതീഷ്, റെജി, ഹംസ തുടങ്ങിയവരും പ്രസ് ക്ലബ് ടീമിൽ ജയൻ, വിപിൻദാസ്, ആഷ്ലി, അർജുൻ, വൈശാഖ്, പ്രിയേഷ്, യെദു, എൻ.ടി.രമേശൻ, ജിഷ്ണു, ഇന്ദ്രജിത്ത്, സനൽ, വിഷ്ണു, സൈഫു, ഷാജി തുടങ്ങിയവരും ജഴ്സി അണിഞ്ഞു.