ശ്രീകണ്ഠപുരം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റേയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കലാജാഥയ്ക്ക് 27 ന് വൈകുന്നേരം അഞ്ചിന് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകുന്നതിനായി നഗരസഭ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ആശ്രയ ജില്ലാ കമ്മിറ്റി അംഗവുമായ ത്രേസ്യാമ്മ മാത്യു അധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ്, ശ്രീകണ്ഠപുരം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ. സലാഹുദ്ദീൻ, സി അബു, എ .ഓമന, എം.പി. മോഹനൻ, ടി.പി. അഷ്റഫ്, ഫൽഗുനൻ മേലേടത്ത്, ബിജു പ്ലാനെറ്റ്, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു. നഗരസഭ സ്വാഗത സംഘം ഭാരവാഹികളായി ത്രേസ്യാമ്മ മാത്യ (ചെയർമാൻ), ബിജു പ്ലാനെറ്റ് (വൈസ് ചെയർമാൻ) കെ. സലാഹുദ്ദീൻ (കൺവീനർ), കെ.പി. ലിഷ (ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.