+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ൾ ബോം​ബു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ, മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു

പ​ഴ​യ​ങ്ങാ​ടി: ക​ല്യാ​ശേ​രി​യി​ൽ ര​ണ്ട് പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​
പെ​ട്രോ​ൾ ബോം​ബു​മാ​യി ര​ണ്ടു​പേ​ർ  പി​ടി​യി​ൽ, മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു
പ​ഴ​യ​ങ്ങാ​ടി: ക​ല്യാ​ശേ​രി​യി​ൽ ര​ണ്ട് പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ മാ​ങ്ക​ട​വ് കു​ന്നും​പ​റ​ന്പ് സ്വ​ദേ​ശി സി.​എ​ച്ച്‌. അ​ന​സ്‌ (24),പാ​പ്പി​നി​ശേ​രി പാ​റ​ക്ക​ൽ സ്വ​ദേ​ശി എ​ൻ.​ഷ​ഫീ​ക്(26) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം, വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി ബോം​ബു​ക​ളു​മാ​യി ഒ​രു​സം​ഘം സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ക​ല്യാ​ശേ​രി സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സ് സം​ഘം ഇ​വ​രെ ക​ണ്ട​തോ​ടെ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തി​ൽ അ​ന​സി​നെ ക​ണ്ണ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഷ​ഫീ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ലം​ഗ​സം​ഘം ര​ക്ഷ​പെ​ട്ടു. പി​ന്നീ​ട് ഷ​ഫീ​ക്കി​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് പി​ടി​കൂ​ടി ക​ണ്ണ​പു​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ട്ട മ​റ്റ് മൂ​ന്നു​പേ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​ട്രോ​ൾ ബോ​ബെ​റി​ഞ്ഞ് സ്ഫോ​ട​നം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റേ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​സ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ക​ണ്ണ​പു​രം ഹാ​ജി റോ​ഡ് മൊ​ട്ട​യി​ൽ സ​മ​രാ​നു​കൂ​ലി​ക​ൾ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശ​ത്തേ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ച​ര​ക്കു​ലോ​റി​യു​ടെ ഗ്ലാ​സ് എ​റി​ഞ്ഞു​ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.