+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിദ്ദീഖ് അഹ്മദിന് ഐസിഎഫി ന്‍റെ ആദരം

ദമാം: ഇന്ത്യൻ സർക്കാരിന്‍റെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ഇറാം ഗ്രൂപ് സി എം ഡി സിദ്ദീഖ് അഹ്മദിനെ ഐ സിഎഫ് സൗദി നാഷണല്‍ കമ്മിറ്റി ആദരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യവസായങ്ങ
സിദ്ദീഖ് അഹ്മദിന് ഐസിഎഫി ന്‍റെ ആദരം
ദമാം: ഇന്ത്യൻ സർക്കാരിന്‍റെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ഇറാം ഗ്രൂപ് സി എം ഡി സിദ്ദീഖ് അഹ്മദിനെ ഐ സിഎഫ് സൗദി നാഷണല്‍ കമ്മിറ്റി ആദരിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യവസായങ്ങള്‍ സ്ഥാപിച്ച് തൊഴിൽ നിപുണരും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് തൊഴിലും ജീവിതവും നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. സൗദിയിലെ കിഴക്കന്‍ മേഖലകളില്‍ തുടക്കമിട്ട് വിജയിപ്പിച്ചെടുത്ത വ്യവസായ സംരംഭങ്ങള്‍ ഒട്ടേറെ മലയാളി സംരംഭകര്‍ക്ക് മാതൃകയാവുകയും ചെയ്തിട്ടുണ്ട്.

ബിസിനസിനൊപ്പം ജീവകാരുണ്യ സേവനരംഗത്ത് വളരെ സജീവസാന്നിധ്യവുമായ സിദ്ദീഖ് അഹ്മദ്, ഐസിഎഫിന്‍റെ പലപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. തന്‍റെ നിശ്ചയദാര്‍ഢ്യത്തിനും അര്‍പ്പണബോധത്തിനും സിദ്ദീഖ് അഹ്മദിന് രാജ്യം നല്‍കിയ അംഗീകാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരമെന്നും സിദ്ധീഖ് അഹ്മദിനൊപ്പം എല്ലാ മലയാളികളും ഇതിൽ ആഭിമാനിക്കുന്നുവെന്നും ഐസിഎഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഐസിഎഫ് നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം സീനിയര്‍ വൈസ് പ്രസിഡന്‍റ് നിസാര്‍ കാട്ടില്‍ സിദ്ദീഖ് അഹ്മദിന് സമ്മാനിച്ചു. സംഘടനാ കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണം, പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ, ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡൻ‌റ് സൈനുദ്ദീന്‍ മുസ് ലിയാര്‍ വാഴവറ്റ, നാസര്‍ ചിറയിന്‍കീഴ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ