തിരുവനന്തപുരം : രണ്ടരക്കോടി രൂപ ചെലവിട്ട് മലയന്‍കീഴ് ഗവ. വിഎച്ച്എസ്എസില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഐ.ബി. സതീഷ് എംഎല്‍എ നിര്‍വഹിച്ചു. പഠനത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ചത് സ്വകാര്യ സ്കൂളുകളാണെന്ന മിഥ്യാധാരണ തിരുത്തും വിധം കാട്ടാക്കട മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങള്‍ മാറിയതായി എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു.
വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും രണ്ടര കോടി ചെലവഴിച്ചാണ് മലയിന്‍കീഴ് വിഎച്ച്എസ്എസില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 12,000 സ്ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികള്‍, അഞ്ച് ലാബ് മുറികള്‍, ശുചിമുറി ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ നവീകരണവും നടത്തും.