വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനം സ്തംഭിപ്പിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തിന് പരിഹാരം കാണാൻ സർക്കാരുമായി നടത്തിയ ആറാം വട്ട ചർച്ചയും വിജയിച്ചില്ല. ഇതോടെ നീണ്ട നാല്പതുദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനുറച്ച് സമരസമിതി. പത്തൊൻപത് ദിവസം കടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ഇന്നലെ വിഴിഞ്ഞംഇടവകയുടെ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ പന്തലിൽ എത്തി. വിഴിഞ്ഞം ഇടവക വികാരി ഫാ. മിൽക്കൻ സമരം ഉദ്ഘാടനം ചെയ്തു. ഫാ. വിനീത്, ഫാ.ബിനു, പനി അടിമ കോട്ടപ്പുറം വാർഡ് കൗൺസലർ അലക്സാണ്ടർ പുഷ്പരാജ് (വിഴിഞ്ഞം ഇടവക സെക്രട്ടറി), അൽമായർമാരായ മുത്തപ്പ തഥയൂസ്, ഫോർജിയോ റോബർട്ട് എന്നിവർ നിരാഹാരമനുഷ്ടിച്ചു.
അഡ്വ. സ്റ്റീഫൻ ഗോമസ്, അഗസ്റ്റിൻ കെ. ബെഞ്ചമിൻ സ്റ്റീഫൻ, പനി അടിമ, സജിൻ, ക്രിസ്തുദാസ്, വിക്ടോറിയ, എൽസി ഗോമസ്, സുശീല ജോ, പൊൻസിലി വിൽബർട്ട്, വിൻസന്റ് വിഴിഞ്ഞം, സിസ്റ്റർ ജോസിന, ജോയി ജെറാൾഡ് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ഊർസലം കോൺവന്റിലെ പ്രവർത്തകരും കെസിവൈഎം കൊച്ചി രൂപത അംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിൽ എത്തി. ജോസഫ് ജോൺസൺ, ജോയി വിൻസന്റ്, ഫാ. തിയഡോഷ്യസ് ഡിക്രൂസ്, ഫാ. ഷാജിൻ ജോസ്, ഫാ. ജെൻസിലിൻ, എന്നിവർ നേതൃത്വം നൽകി. ഇന്നത്തെ നിരാഹാര സമരത്തിന് പൂന്തുറ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ നേതൃത്വം നൽകും.