തിരുവനന്തപുരം: ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും നിർമാതാക്കളായ ജോണ്സണ് ലിഫ്റ്റ്സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയർലെസ് സോഫ്റ്റ് വെയറായ വാച്ചിന്റെ പ്രവർത്തനത്തിനു തുടക്കമായി. ലിഫ്റ്റിന്റെ പ്രവർത്തനത്തെ മനസിലാക്കുകയും നിരീക്ഷിക്കുകയും മുന്നറിയിപ്പു നൽകുകയും ലിഫ്റ്റിലെ ഐഒടി ഉപകരണം വഴി നിങ്ങളുടെ ലിഫ്റ്റുകളെ ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന വയർലെസ് സോഫ്റ്റ് വെയറാണ് വാച്ച്. ലിഫ്റ്റുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ഉടനടി ആവശ്യമായ സഹായം ലഭിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ളതുമാണ് ഈ പുതിയ സാങ്കേതികവിദ്യ.
പേവിഷ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി
കോവളം : വെങ്ങാനൂർ പഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ഇന്നലെ മംഗലത്ത്കോണത്ത് നടത്തിയ പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമപ്രിയ, വാർഡ് മെമ്പർ ആർ.വി. രാജേഷ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, വെണ്ണിയൂർ മൃഗാശുപത്രി വെറ്റിനറി സർജൻ ആശാ വിജയൻ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കും. വളർത്തു നായ്ക്കൾക്ക് ലൈസൻസും നൽകും. തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അപകടകാരികളായ നായകളെ പ്രത്യേക ഷെൽട്ടർ ഉണ്ടാക്കി പാർപ്പിക്കും, നായകളുടെ ജനന നിയന്ത്രണ പരിപാടി നടപ്പിലാക്കും.