കോഴിക്കോട്: വെസ്റ്റ്ഹിൽ സെന്റ്് മൈക്കിൾസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ 137-ാം വാർഷിക തിരുനാൾ മഹോത്സവം 29 മുതൽ ഒക്ടോബർ മൂന്ന് വരെ ആഘോഷിക്കും. തിരുന്നാൾ ദിനത്തിൽ ദേവാലയത്തിൽ വരുന്നവർക്ക് അമ്പു നേർച്ച നടത്താനും കുമ്പസാരിക്കാനുമുള്ള സൗകര്യം ഉണ്ടാകും.
25ന് വൈകുന്നേരം മൂന്നു മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. അഞ്ചിന് ദിവ്യബലി, പ്രസുദേന്തി വാഴ്ച, തിരുനാൾ ഒരുക്ക സായാഹ്ന ധ്യാനം. 29-ന് വൈകുന്നേരം 5.30ന് തിരുനാൾ കൊടിയേറ്റം നടത്തും. ഒക്ടോബർ രണ്ടിന് രാവിലെ പത്തിന് തിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജെറോം ചിങ്ങംതറ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വചനപ്രഘോഷണവും തിരുനാൾ സ്നേഹവിരുന്നും നടക്കും. മൂന്നിന് പരേത സ്മരണാദിനത്തിൽ രാവിലെ 6.30ന് ദിവ്യബലി, ഒപ്പീസ് എന്നിവയ്ക്ക് ശേഷം തിരുനാളിന് കൊടിയിറങ്ങും. കുടിവെള്ള പൈപ്പ് കടന്നുപോവുന്നതിന് സൗകര്യമൊരുക്കും.