മീനങ്ങാടി: സെന്റ് പീറ്റേഴ്്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരി. യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി ആചരിക്കും. ഇന്ന് വൈകുന്നേരം ആറിന് ഇടവക വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ കൊടി ഉയർത്തും.
6.30 ന് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ ചീരാംകുന്നിലുള്ള കുരിശും തൊട്ടിയിൽ സന്ധ്യാപ്രാർത്ഥനയ്ക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. നാളെ രാവിലെ ഏഴിന് പ്രഭാതപ്രാർത്ഥനയും എട്ടിന് വിശുദ്ധകുർബാനയും മധ്യസ്ഥ പ്രാർത്ഥനയും. 10ന് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം.
12ന് കൊടി ഇറക്കുന്നതോടെ പെരുന്നാൾ സമാപിക്കും. ശുശ്രൂഷകൾക്ക് വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. എൽദോ അതിരന്പുഴയിൽ, ഫാ. കെന്നി ജോണ് മാരിയിൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി എന്നിവർ നേതൃത്വം നൽകും.