അബുദാബി : മൂടൽ മഞ്ഞുള്ളപ്പോൾ വാഹനത്തിൽ ഇരുന്നു വീഡിയോ ചിത്രീകരിക്കുന്നവർക്കു അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാകും ശിക്ഷയായി നൽകുക എന്ന് പോലീസ് വ്യക്തമാക്കി.
അതിശൈത്യവും മഞ്ഞുവീഴ്ചയുമുള്ള വാരാന്ത്യത്തിലേക്കാണ് യുഎഇ നീങ്ങുന്നതെന്ന കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വാഹനത്തിൽ ഇരുന്നു വീഡിയോ ചിത്രീകരിക്കുന്നതുൾപ്പെടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾക്കെതിരെ അബുദാബി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. മഞ്ഞുള്ളപ്പോൾ ട്രക്കുകൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾക്ക് സിറ്റിക്കുള്ളിലും പുറത്തുമുള്ള റോഡുകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്..
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള