കുണ്ടറ: ഇളമ്പള്ളൂർ കെ ജി വി യുപി സ്കൂളിൽ കലാകാരന്മാരുടെ കൂട്ടായ്മയായ ആക്രിക്കടയുടെ ആഭിമുഖ്യത്തിൽ വരയ്ക്കുന്ന ചുവർ ചിത്രങ്ങളുടെ സമർപ്പണം 26 ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൂട്ടായ്മയിലെ അൻപതോളം കലാകാരന്മാരും വിദ്യാലയത്തിലെ ചിത്രകലയിൽ അഭിരുചിയുള്ള 50 വിദ്യാർഥികളും ചേർന്ന് 24, 25 തീയതികളിലായാണ് ചിത്ര രചന നടത്തുന്നത്. പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ക്ലാസ് മുറികളിലും ചുറ്റുമതിലുകളിലുമായാണ് ചിത്രക്കൂട്ടൊരുക്കുന്നത്.
26 ന് രാവിലെ പതിനൊന്നിന് എൻ കെ പ്രേമചന്ദ്രൻ എംപി ചിത്ര സമർപ്പണം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷനാകും. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ക്യാംപയിൻ നടന്നുവരുന്നതായും സംഘാടകർ പറഞ്ഞു. ആക്രിക്കട പ്രസിഡന്റ് സുന്ദർ രാജ്, സെക്രട്ടറി സി ജിഷോദ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എസ് ബെനാൻസ്, എ അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.