കൊല്ലം : ഇപ്ലോ അഥവാ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ , വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ കമ്യൂണിക്കേഷൻ, കരുതൽ അക്കാദമി ഓഫ് മ്യൂസിക്ക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്റർ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, ക്യാംപ് ഓഫ് ഡി ജി ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകസമാധാന ദിനാഘോഷവും ശ്രീനാരായണ ഗുരു സമാധി ദിനാചരണവും ഇപ്ലോയുടെ പതിനൊന്നാം വാർഷികവും ട്രിനിറ്റി ലൈസിയം സ്കൂൾ ബാക്ക് ഗേറ്റിന് സമീപമുള്ള കരുതൽ മ്യൂസിക് അക്കാദമി ഹാളിൽ നടത്തി.
നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കലുഷിതമായ മനസ് മാറ്റിയെടുക്കാൻ സംഗീതത്തിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ലോകസമാധാന ദിനത്തിൽ മനോജ്ഞമായ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഭൗമമായ പരിവേഷം സമാധാനത്തിലേക്ക് മനുഷ്യനെ നയിക്കാൻ ഏറ്റവും പര്യാപ്തമായി മാറുന്നുണ്ട്. അതോടൊപ്പം സമാധാന സംഘടനയായ ഇപ്ലോയുടെ വാർഷികവും നവോഥാന നായകനായ ശ്രീനാരായണഗുരുവിന്റെ സമാധിയുടെ ആചരണവും ഒരുമിച്ചു ചേരുന്നത് കാലഘട്ടത്തിന്റെ ആവശ്യകതയായി രൂപാന്തരപ്പെടുകയാണെന്നും ലീലാകൃഷ്ണൻ പറഞ്ഞു.
ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബൃഹസ്പതി സംഗീത വിദ്യാപീഠം ഗുരു സബീഷ് ബാല മുഖ്യപ്രഭാഷണം നടത്തി. കരുതൽ കമ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ബെറ്റ്സി എഡിസൺ, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ടി വി ടെറൻസ്, ജോയ് ആലുക്കാസ് മാനേജർ അരുൺ കുമാർ, പി ആർ ഒ വിശ്വേശ്വരൻപിള്ള, വി കെയർ പാലിയേറ്റീവ് ജനറൽ സെക്രട്ടറി ജോസ്ഫിൻ ജോർജ് വലിയവീട്, വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ക്യാപ് ഓഫ് ഡി ജി ജനറൽ സെക്രട്ടറി മേരി ഹെലേന എന്നിവർ പ്രസംഗിച്ചു. ബാനർ പെയിന്റിംഗ് നടത്തിയ ഭിന്നശേഷി കുട്ടികൾക്കും പെയിന്റിംഗ് മത്സര വിജയികൾക്കുമുള്ള സമ്മാനദാനം കെ പി എ സി ലീലാകൃഷ്ണൻ നിർവഹിച്ചു.