പുനലൂര്‍ : സ്ത്രീകളെ വീടുകയറി ആക്രമിക്കുകയും ഹെല്‍മറ്റു കൊണ്ട് അടിച്ചു പരിക്കല്പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുനലൂര്‍ അഷ്ടമംഗലം മനു ഭവനില്‍ അനു മോഹനാ (28)ണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നാലോടെ അഷ്ടമംഗലത്താണ് സംഭവം.
അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്. അനില്‍കുമാറിന്റെ കൈത്തണ്ടയില്‍ കടിയേറ്റതായും പറയുന്നു. ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പം കാണിക്കാത്തതിന് അയല്‍വാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി ഗിരിജയെ മുടിക്കു കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്രെ.
തുടര്‍ന്ന് പുറത്തിറങ്ങി അയല്‍വാസികളായ ശരണ്യയേയും ഇവരുടെ അമ്മായിയമ്മ സുശീലയേയും അയല്‍വാസിയായ സുധാമണിയേയും ഹെല്‍മറ്റു കൊണ്ട് തലങ്ങും വിലങ്ങും മര്‍ദിച്ചതായും പറയുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തുമ്പോഴാണ് അനില്‍കുമാറിനും മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.
ഇന്‍സ്പെക്ടര്‍ ടി.രാജേഷ്കുമാര്‍, എസ്ഐമാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.