കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾക്ക് ജില്ലയിലെ ജില്ലാ, മേഖലാ, യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊല്ലം ഭാരത രാഞ്ജി പാരിഷ് ഹാളിൽ നാലിന് എത്തിച്ചേർന്ന വിശിഷ്ടാതിഥികളെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ജില്ലാ ഭാരവാഹികൾ സ്വീകരിച്ചാനയിച്ചു.
തുടർന്ന് ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം എൻ. കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിച്ചു. ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ടി. നസിറുദീൻ സ്മാരക വ്യാപാരി മിത്ര പ്രഥമ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം പി ക്ക് രാജു അപ്സര സമ്മാനിച്ചു. മംഗള പത്രം ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജീവ് സമർപ്പിച്ചു.ചെറുകിട വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരം ഉണ്ടാക്കുവാൻ താൻ എപ്പോഴും പ്രതിജ്ഞാ ബദ്ധനാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം പി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എം കെ തോമസുകുട്ടി, വൈസ് പ്രസിഡന്റുമാരായ പി സി ജേക്കബ്, എ ജെ ഷാജഹാൻ, കെ.കെ.വാസുദേവൻ, കെ അഹമ്മദ് ഷെരീഫ്, സെക്രട്ടറി പി. കെ. ബാപ്പു ഹാജി, സെക്രട്ടേറിയറ്റ് അംഗം എ. ജെ.റിയാസ് എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെയും ജില്ലയിലെ വിവിധ യൂണിറ്റുകളുടെയും മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ ഏബ്രഹാം , ജില്ലാ ട്രഷറർ എന്നിവർ പ്രസംഗിച്ചു.