പ്ര​ണ​യാ​ക്ഷ​ര​ങ്ങ​ളു​ടെ "​ഉ​ള്ളോ​രം​' റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്നു

11:18 PM Jan 21, 2021 | Deepika.com
ല​ണ്ട​ൻ: പ​റ​ഞ്ഞി​ട്ടും പ​റ​ഞ്ഞി​ട്ടും തീ​രാ​ത്ത പ്ര​ണ​യാ ക്ഷ​ര​ങ്ങ​ളു​ടെ ന്ധ​ഉ​ള്ളോ​രം​ന്ധ റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്നു. പ്ര​ണ​യ ഭാ​വ​ങ്ങ​ൾ നി​റ​ഞ്ഞ കാ​ൽ​പ​നി​ക​ത​യു​ടെ ത​ല​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക​രി​ലേ​ക്ക് കു​ളി​രാ​യി നി​റ​യു​ക​യാ​ണ് "​ഉ​ള്ളോ​രം​'..

ഗാ​ന​സ്വാ​ദ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ക​ണ്ണൂ​ർ ഷെ​രീ​ഫ് ആ​ല​പി​ക്കു​ന്ന "​ഉ​ള്ളോ​രം​' എ​ന്ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ലെ ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് "പ്ര​ണ​യി​ക്കു​ക​യാ​യി​രു​ന്നൂ നാം ​ഓ​രോ​രോ ജന്മങ്ങ​ളി​ൽ...​' എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ത്തി​ന് ര​ച​ന നി​ർ​വ​ഹി​ച്ച സു​രേ​ഷ് രാ​മ​ന്ത​ളി​യാ​ണ്. യു​കെ​യി​ലെ ക​ലാ​വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ കീ ​ബോ​ർ​ഡി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ന​ന്പ്യാ​രാ​ണ് ഈ ​ആ​ൽ​ബ​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എ​ജി പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് ജോ​ർ​ജ് മ​ഴ​വി​ൽ സം​ഗീ​ത​മാ​ണ് ഈ ​വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മ്മാ​താ​വ്. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി സം​ഗീ​ത പ്രേ​മി​ക​ളു​ടെ ഉ​ള്ളി​ൽ കു​ളി​ർ​മ​ഴ പെ​യ്യി​ച്ച മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ്ര​ഥ​മ സം​ര​ഭ​ത്തി​ന് യു​കെ​യി​ലെ ക​ല സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ