തിരുവല്ല: തോട്ടഭാഗം എസ്ബിഐയുടെ പിന്നിലെ 10 സെന്റ് വസ്തു വാങ്ങിനല്‍കാമെന്ന് വാക്കുനല്കി ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം സുനില്‍ കുമാറി(47)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ വിലയ്ക്കു വസ്തു നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്.
തലവടി സൗത്ത് അട്ടിപ്പറമ്പില്‍ ഗീവര്‍ഗീസിനാണ് സെന്റിന് 1,80,000 രൂപ വച്ച് പ്രതി വസ്തു കച്ചവടം ഉറപ്പിച്ചത്. പല തവണയായി 5,20,000 രൂപ കൈക്കലാക്കിയശേഷം വസ്തു വാങ്ങിക്കൊടുക്കുകയോ തുക തിരികെനല്‍കുകയോ ചെയ്തില്ലെന്നാണ് കേസ്. അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചിരുന്നു. ബാങ്ക് ചെക്ക് മുഖേനയും ഗൂഗിള്‍പേ മുഖേനയുമാണ് ഇടപാടുകള്‍ നടന്നത്. നിരവധി ആളുകളെ സുനില്‍ കുമാര്‍ ഇത്തരത്തില്‍ കബളിപ്പിച്ചു പണം കൈക്കലാക്കിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു. തട്ടിപ്പ് നടത്തിയശേഷം മുങ്ങിനടന്ന സുനില്‍ കുമാറിനെ ഇന്നലെ വേങ്ങല്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ഭാട ജീവിതത്തിനുവേണ്ടിയാണ് ഇയാള്‍ പണം ഏറെയും വിനിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി പോലീസിലും മറ്റൊരു വഞ്ചന കേസ് ഇയാള്ക്കെതിരേയുള്ളതായി പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്തതോടെ മറ്റു ജില്ലകളില്‍ നിന്നും സമാന പരാതികള്‍ സംബന്ധിച്ച ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. എസ്ഐ നിത്യാസത്യന്‍, എഎസ്ഐ ബിജു, സിപിഒമാരായ എസ്. മനോജ്, അവിനാഷ്, മാത്യു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.