കീഴ്പള്ളി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാനേരി മുഹമ്മദ് റഫീഖ് അഹ്സനി (42) മരിച്ചു. ഭാര്യ: ഹാജറ. മക്കൾ: അംജദ്, അഹ്നാസ്, സൽവ, സഹ്റ, നസീഹ്. കബറടക്കം നടത്തി. സഹോദരങ്ങൾ: റഷീദ് പാനേരി (വ്യാപാരി വ്യവസായി കീഴ്പള്ളി യൂണിറ്റ് സെക്രട്ടറി), സയ്യിദ് (പിഎ വെജിറ്റബിൾ), സാഹിറ, ഖദീജ.