തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് പുഴയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കുപ്പം കപ്പണതട്ടിലെ എ.പി. വിജയനെ (63) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് വിജയനെ വീട്ടിൽനിന്നു കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെ നാട്ടുകാരാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂർണമായും അഴുകിയനിലയിലാണ്.
മൃതദേഹത്തിന്റെ ഷർട്ടിൽ കണ്ടെത്തിയ ടൈലറിംഗ് ഷോപ്പിന്റെ സ്റ്റിക്കറിൽനിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു രാവിലെ പത്തിന് കുപ്പത്തെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. സഹോദരങ്ങൾ: രോഹിണി, രമേശൻ, രാജി.