ദുബായ് : അതിശൈത്യവും മഞ്ഞും നിറഞ്ഞ വാരാന്ത്യത്തിലേക്കാണ് യുഎഇ നീങ്ങുന്നതെന്ന് കാലാവസ്ഥ പ്രവചനം, വ്യാഴം വെള്ളി ദിവസങ്ങളിൽ 5 ഡിഗ്രി വരെ താപനില താഴുമെന്നാണ് കാലാവസ്ഥാ വകുപ്പു അറിയിപ്പ്.
മഞ്ഞ് വീഴ്ചയും തണുപ്പും നിറഞ്ഞ ദിവസങ്ങളിലേക്കാണ് യുഎഇ കടക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. 5 മുതൽ 8 ഡിഗ്രി വരെയാകും അന്തരീക്ഷ താപനില. വടക്കു പടിഞ്ഞാറൻ കാറ്റിന്റെ ആഗമനത്തോടെയാകും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുക. വെള്ളിയാഴ്ചയിലെ കൂടിയ ചൂട് 22 ഡിഗ്രി മാത്രമാകും . നിലവിൽ 28 ഡിഗ്രിക്ക് മുകളിലാണ് താപനില. തെളിഞ്ഞ അന്തരീക്ഷം നിലനിൽക്കുമെങ്കിലും മൂടൽ മഞ്ഞു രൂപപ്പെടാനുള്ള സാധ്യതയാണുള്ളത്.
തീരദേശ മേഖലകളിലും ഉൾഭാഗങ്ങളിലും മൂടൽ മഞ്ഞു അനുഭവപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാഴാച്ച ഉച്ചമുതൽ കാറ്റ് ശക്തമാകുമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ സൂചനകളിൽ പറയുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള