കല്ലടിക്കോട് : കരിന്പ പനയന്പാടം ഗവ യുപി സ്കൂളിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത ജനറൽ ബോഡി യോഗം ബഹളത്തെ തുടർന്ന് മാറ്റിവച്ചു. നിലവിലെ പിടിഎ ഭാരവാഹികളെ പിരിച്ചുവിടാതെ ഒഴിവു വരുന്ന സീറ്റിലേയ്ക്ക് മാത്രം അംഗങ്ങളെ എടുക്കാനുള്ള നീക്കമാണ് തടസപ്പെട്ടത്. നിലവിലുള്ള പിടിഎ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട സ്ഥിതിക്ക് ഒന്നര മാസത്തിന് ശേഷം ഒന്നര മാസത്തിന് ശേഷം ജനറൽ ബോഡി യോഗം ചേർന്ന് ഭാരവാഹികളെ തെരെഞ്ഞെടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് എച്ച്എം മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റിവച്ചതായി അറിയിച്ചു. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പുതിയ പിടിഎ അധികാരത്തിൽ വന്നതെന്നും ഒഴിവു വന്ന സീറ്റുകളിൽ രക്ഷിതാക്കളിൽ നിന്നും നാമനിർദേശം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഒന്നര മാസത്തിനുശേഷം ബാലറ്റ് പേപ്പർ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും എച്ച്എം സന്തോഷ് കുമാർ പറഞ്ഞു.