കാസർഗോഡ്: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. കൈ കോര്‍ക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ മൂന്നിന് രചനാ മത്സരങ്ങള്‍ നടത്തുന്നു. യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജലച്ചായം, ഹൈസ്കുള് കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ഹയര്‍സെക്കൻഡറി വിഭാഗത്തിന് കാര്‍ട്ടൂണ്‍ രചനാ മത്സരങ്ങളാണ് നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് വിദ്യാനഗര്‍ കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്‍കും. താത്പര്യമുള്ളവര്‍ 30 നകം dioksgd@gmail.com എന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യണം.