നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള വാക്സിനേഷന് ക്യാമ്പിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ പത്ത് വരെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വാക്സിനേഷന് ക്യാമ്പ് നടത്തുക.
ആക്ഷന്‍ പ്ലാനിന്റെ ഒന്നാംഘട്ടം എന്ന നിലയിലാണ് വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി തെരുവു നായ്ക്കളെ പിടികൂടി കുത്തിവയ്പ്പ് നടത്തും. വളര്‍ത്തു നായ്ക്കള്‍ക്ക് നഗരസഭാ ലൈസന്‍സ് കര്‍ശനമാക്കും. ലൈസന്‍സില്ലാതെയും പ്രതിരോധ കുത്തിവയ്പ് നടത്താതെയും വീടുകളില്‍ നായകളെ പരിപാലിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
തെരുവു നായകളുടെ വിളയാട്ടത്തിന് സാഹചര്യം ഒരുക്കുന്നവിധം മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്ക്കെതിരയും നിയമം കര്‍ക്കശമാക്കും.