കണ്ണൂർ: 26 മുതൽ ഒക്ടോബർ നാലു വരെ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറ വിളംബരം ചെയ്തുകൊണ്ട് ഘോഷയാത്ര സംഘടിപ്പിച്ചു. വിളക്കുംതറ മൈതാനത്ത് നിന്ന് ആരംഭിച്ചു ടൗൺ സ്ക്വയറിൽ സമാപിച്ചു. മേയർ ടി.ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടിമേയർ കെ.ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, ചെയർപേഴ്സൺമാരായ പി. ഷമീമ,.പി. ഇന്ദിര, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, ടി. രവീന്ദ്രൻ,എൻ ഉഷ, മുൻമേയർ സി. സീനത്ത്, സംഘാടക സമിതി ജനറൽ കൺവീനർ കെ.സി. രാജൻ, വെള്ളോറ രാജൻ, അഷ്റഫ് ബംഗാളി മൊഹല്ല, അബ്ദുൽ ഖാദർ പനക്കാട്ട് , ആർട്ടിസ്റ്റ് ശശികല, കൗൺസിലർമാർ, കോർപറേഷൻ ജീവനക്കാർ വർക്കർമാർ എന്നിവർ പങ്കെടുത്തു. യൂണിഫോം അണിഞ്ഞ ഹരിത കർമ്മ സേന പ്രവർത്തകരും ഘോഷയാത്രയിൽ അണിനിരന്നു.
നാറാത്ത് ചേരിക്കൽ ചെണ്ട വാദ്യ സംഘത്തിന്റെ വാദ്യമേളങ്ങളും, പൊയിലൂർ വാഗ്ഭടാനന്ദ വനിത കോൽക്കളി സംഘം അവതരിപ്പിച്ച വനിതാ കോൽക്കളിയും ഘോഷയാത്രയ്ക്ക് താള സൗന്ദര്യമേകി. കണ്ണൂർ ജില്ലാ ബോക്സിംഗ് അസോസിയേഷന്റെ വനിതാ ബോക്സ് മാർ ഉൾപ്പെടെ അവതരിപ്പിച്ച ബോക്സിംഗ് പ്രദർശനവുമുണ്ടായി.
കണ്ണൂർ ഫ്ലൈയിംഗ് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിലെ കുട്ടികൾ അവതരിപ്പിച്ച സ്കേറ്റിഗും ഘോഷയാത്രയിലുണ്ടായിരുന്നു.