പെരുമ്പടവ് : സ്കൂൾ വിദ്യാർഥികളിൽ പൊതുവിഞ്ജാനവും, സംവേദന ശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഗുഡ് ഡെ ബിവിജെഎം റേഡിയോ ആലക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ വിനീഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തന്നിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഉദ്യമങ്ങൾ അവരുടെ മാനസിക വളർച്ചയ്ക്ക് ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിക പ്രസക്തിയുള്ളതും, വിദ്യാർഥികൾക്ക് ഉപകാരപ്രദവുമായ പൊതുവിഷയങ്ങൾ മുൻകൂട്ടി തയാറാക്കി സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള അരമണിക്കൂർ സമയമാണ് സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിക്കുക. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ഏബ്രാഹാം, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പർ ജ്യോതിലക്ഷ്മി എംപി, ഫാ. സാവിയോ കരിങ്ങടയിൽ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ റോണി ഇഗ്നേഷ്യസ്, സ്റ്റാഫ് സെക്രട്ടറി റെജി ജോസഫ് വിദ്യാഥികളായ അലൻ അബ്രാഹാം , ദിൽന പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകും.