കുവൈറ്റ്: രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ സാന്നിധ്യം രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. ഗൾഫ് മേഖലയിലെ ഏറ്റവും പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻറ് ഹൈപ്പർ മാർക്കറ്റാണ് ജഹ്റയിലും ബ്രാഞ്ച് തുറക്കുന്നതോടെ ഈ നേട്ടം കൈവരിക്കുന്നത്.
പ്രവാസി മലയാളി സംരംഭകർ നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് ഗ്രാൻറ് ഹൈപ്പർ എന്നതും മലയാളികൾക്ക് അഭിമാനമാണ്. കുവൈറ്റിൽ മാത്രം 22 ശാഖകളുള്ള ഗ്രാൻറ് ഹൈപ്പറിന്റെ ഇരുപത്തിമുന്നാമത്തെ ഗ്രൂപ്പിന്റെ 68മാത്തെ ബ്രാഞ്ചാണ് നാളെ ജഹ്റയിലെ ബ്ലോക്ക് നാലിൽ ഹയവീൻ മാളിൽ ഒറ്റ നിലയിൽ 2000 സ്ക്വർ മീറ്ററിൽ വിസ്തൃതിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
കോവിഡ് കാലമായതിനാൽ ആഘോഷങ്ങളില്ലാതെ വിലക്കുറവിന്റെ ഉത്സവമാക്കി മാറ്റാനാണ് തീരുമാനം. ഉദ്ഘാടന സ്പെഷ്യലായി വന്പൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രളിൽനിന്നും നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എന്നതാണ് ഗ്രാൻറ് ഹൈപ്പറിന്റെ പ്രത്യേകത. ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് നേരിട്ട് വിൽപനയ്ക്ക് എത്തിക്കുന്നതിലൂടെ ഇടനിലക്കാരിലേയ്ക്ക് പോകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്താൽ കുവൈറ്റിലെവിടെയും സാധനങ്ങൾ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് നിത്യജീവിതത്തിലേയ്ക്ക് ആവശ്യമായതെന്തും ഗ്രാൻറിൽ വിൽപനയ്ക്ക് തയാറാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ