ചക്കിട്ടപാറ: പഞ്ചായത്ത് ഒന്നാം വാർഡ് ഉൾപ്പെട്ട പന്നിക്കോട്ടൂർ-ചെമ്പനോട റോഡ് തകർന്ന് യാത്ര ദുസഹമാകുന്നതായി ആക്ഷേപം.
പന്നിക്കോട്ടൂർ കോളനിയിൽ താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ ഉപയോഗിച്ചു വരുന്ന റോഡും സർക്കാർ ആരോഗ്യ കേന്ദ്രത്തിലേയ്ക്കും പോകുന്ന റോഡാണിത്. നിരവധി സ്ഥലങ്ങളിൽ റോഡിന്റെ ടാറിംഗ് പൂർണമായും തകർന്ന് യാത്ര ദുരിതമായി മാറിയിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.