ചക്കിട്ടപാറ: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും ചക്കിട്ടപാറ കൃഷിഭവനും സംയുക്തമായി ക്ഷീര കർഷകർക്കായി ചെമ്പനോടയിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെവികെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തെങ്ങിനെ ബാധിക്കുന്ന കൊമ്പൻ ചെല്ലി നിയന്ത്രണത്തിനായി അവയുടെ പുഴുക്കൾ പെരുകുന്ന ചാണകക്കുഴികളിൽ മെറ്റാറൈസിയം അനൈ സോപ്ളയേ എന്ന മിത്ര കുമിളിനെ ചേർക്കുന്ന രീതി സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യ കർഷകർക്ക് പരിചയപ്പെടുത്തി.
കൂടാതെ തെങ്ങിനെ ബാധിക്കുന്ന മറ്റു കീടങ്ങളും രോഗങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളെയും കുറിച്ച് കർഷകർക്ക് ബോധവത്ക്കരണം നടത്തി. കൃഷി ഓഫീസർ ജിജോ, ചെമ്പനോട ക്ഷീരകർഷക സംഘം പ്രസിഡന്റ് പി.എം. മാത്യു എന്നിവർ പ്രസംഗിച്ചു.