ബാലുശേരി: ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം അടുത്തറിഞ്ഞ് ബാലുശേരി മുണ്ടക്കര എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. യുദ്ധ രംഗത്ത് രാജ്യത്തെ സംരക്ഷിക്കുന്ന ആയുധ ശേഖരത്തില്‍പ്പെട്ട ടാങ്കുകളും യന്ത്രത്തോക്കുകളും വെടിക്കോപ്പുകളും അവര്‍ നേരില്‍ കണ്ടു.
തോക്ക് ഉപയോഗിച്ച് വെടിവയ്പ് പരിശീലിച്ചു. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. കോഴിക്കോട് സൈനിക ക്യാമ്പില്‍ (122 ഇന്‍ഫന്‍ട്രി ബറ്റാലിയന് ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ്) ഒരു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ വിദ്യാര്‍ഥികളുടെ മനസില്‍ നിറഞ്ഞത് തികഞ്ഞ രാജ്യസ്നേഹവും സൈനികരോടുള്ള ആദരവും.
സ്കൂളിന്റെ എണ്‍പതാം വാര്‍ഷികാ ഘോഷത്തോടനുബന്ധിച്ച് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് സൈനിക ക്യാമ്പ് സന്ദര്‍ശിച്ചത്. സൈനിക ഓഫീസര്‍മാര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്വീകരിച്ചു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ സ്മൃതി മണ്ഡപമായ അമര്‍ജവാനില്‍ അധ്യാപകരും വിദ്യാര്‍ഥികളും പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് സൈനികര്‍ക്കൊപ്പമുള്ള ഒരു ദിവസത്തിനു തുടക്കമായത്. ബറ്റാലിയന് കമാന്റിങ്ങ് ഓഫീസര്‍ കേണല്‍ നവീന്‍ ബെന്‍ജിത്, ലെഫ്റ്റനന്റ് കേണല്‍ വിശ്വനാഥന് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സൈനിക പ്രവേശനം, പരിശീലനം, സൈന്യത്തിന്റെ പ്രവര്‍ത്തനം എന്നിവയെപ്പറ്റി ഓഫീസര്‍മാര്‍ ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്കി.
സൈനിക കേന്ദ്രത്തെ മുഴുവന്‍ കാര്യങ്ങളും തൊട്ടറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയതിനും പ്രധാന അധ്യാപകന് കെ. സന്തോഷ് നന്ദി രേഖപ്പെടുത്തി.