കുറ്റ്യാടി: തെരുവ് നായകൾ ബൈക്കിന് കുറുകെ ചാടി തെറിച്ചു വീണ് യുവാവിന് പരിക്കേറ്റു. ദേവർ കോവിലിലെ ഒറുവയിൽ വിഷ്ണു (32)വിനാണ് പരിക്കേറ്റത്. ജോലി ആവശ്യവുമായി വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി നിട്ടുർ വട്ടക്കണ്ടി പാറ റോഡിൽ വച്ച് തെരുവ് നായകൾ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് ബൈക്കിന്റെ നിയന്ത്രണംനഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചു വീണു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ മറ്റ് യാത്രക്കാരുടെ സഹായത്തോടെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് ബൈക്കിന്റെ നിയന്ത്രണംനഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചു വീണു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ മറ്റ് യാത്രക്കാരുടെ സഹായത്തോടെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.