കോഴിക്കോട്: ബീവറേജസിന് അവധിയുള്ള ദിവസങ്ങളില്‍ ലഹരിയുടെ പറുദീസ തീര്‍ക്കുന്ന സിന്തറ്റിക് മയക്കുമരുന്ന് മാഫിയ സംഘത്തില്‍ പെട്ട യുവാവിനെ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടി.
ദാവൂദ് ഭായ് കപ്പാസി റോഡില്‍വച്ചാണ് പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെ ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നു വില്പനയ്ക്കായി കൊണ്ടുവന്ന 2.50ഗ്രാം മീഥൈല്‍ ഡയോക്സി മെത്താംഫിറ്റമിന്‍ പോലീസ് കണ്ടെടുത്തു.
ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് എംഡിഎംഎ വില്പനയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം പുറക്കാട്ടിരിയില്‍ മയക്കുമരുന്ന് വില്‍പ്പന സുഗമമായി നടത്താന്‍ കഴിയാത്ത സാഹചര്യമായതുകൊണ്ട് പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങള്‍ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പിടിമുറുക്കി വരികയാണ്. കൂടുതല്‍ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് അവധി ദിവസങ്ങളില്‍ നഗരങ്ങളില്‍ തമ്പടിച്ച് വില്പന നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാല്‍ പോലീസിനും അധ്യാപകര്‍ക്കും പെട്ടെന്ന് അറിയാന്‍ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ഥികളെ കെണിയില്‍ പെടുത്തുന്നത്. പുറക്കാട്ടിരിയില്‍ ലഹരി മാഫിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. പോലീസ് പെണ്‍കുട്ടിയെ ലഹരി മാഫിയയുടെ പിടിയില്‍ നിന്നും പെട്ടെന്നുതന്നെ മോചിപ്പിച്ചിരുന്നു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ.സുജിത്ത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ.ടി. ബിനില്‍കുമാര്‍ , സിപിഓ ടി.പി. ശിഹാബുദ്ദീന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.