കൽപ്പറ്റ: കാർഷിക വായ്പ നൽകിയതിന്റെ ഭാഗമായി പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ള കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 33 കോടിയോളം രൂപയാണ് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾക്ക് ഈയിനത്തിൽ ലഭിക്കാനുള്ളത്. കൃഷി പ്രോത്സാഹിപ്പിക്കാനും കർഷകരെ സഹായിക്കാനുമായി 2013ൽ സർക്കാർ നിർദേശപ്രകാരം പലിശരഹിത വായ്പ നൽകിവരുന്ന ബാങ്കുകൾക്ക് കഴിഞ്ഞ എട്ട് വർഷങ്ങളായി സബ്സിഡി അനുവദിക്കാതിരിക്കുന്നത് ബാങ്കുകളെ സാന്പത്തികമായി ഞെരുക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സഹകരണ പ്രസ്ഥാനം തകർക്കാനുള്ള നീക്കം ചെറുക്കുക, സഹകരണ മേഖലയുടെ വിശ്വാസ്യതയും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുക, സാധ്യമായ വൈവിധ്യവത്കരണത്തിലൂടെ ബാങ്ക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. സുഗതൻ, അഡ്വ. വെങ്കിടസുബ്രഹ്മണ്യൻ, കെ.എൻ. ഗോപിനാഥൻ, വി.വി. രാജൻ എന്നിവർ പ്രസംഗിച്ചു. ഇ.കെ. ബിജുജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുന്പിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി സുരേഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി ബി. സുരേഷ്ബാബു (പ്രസിഡന്റ്), കെ.ടി. കുഞ്ഞബ്ദുള്ള (വൈസ് പ്രസിഡന്റ്), പി. സുരേഷ് (സെക്രട്ടറി), വി.വി. രാജൻ(ജോയിന്റ് സെക്രട്ടറി), കെ.എൻ. ഗോപിനാഥൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.