ചവറ: കൊല്ലം ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐറ്റിയു ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു. തേവലക്കര കടപ്പായിൽ ജംഗ്ഷനിൽ നടന്ന കൺവൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് എസ് ശശിവർണൻ അധ്യക്ഷനായി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച എം സി പ്രശാന്തൻ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും സിഐറ്റിയു ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ ആദരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി കെ മോഹനക്കുട്ടൻ, സിപി എം ഏരിയാ കമ്മിറ്റി അംഗം വി മധു, എൽ വിജയൻ നായർ, എം അനൂപ്, ഷംസുദീൻ, എൻ ആർ ബിജു, ജി പ്രമോദ് എന്നിനിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി മധു (പ്രസിഡന്റ്) കെ മോഹനക്കുട്ടൻ ( സെക്രട്ടറി) എൻ ആർ ബിജു (ട്രഷറർ)
ജപ്തി ഒഴിവാക്കാൻ നിയമ
നിർമാണം വേണം
കൊല്ലം : ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഇതു തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാത്തത് അപകടകരമാണെന്നും, ഇത്തരം നടപടികളിൽ നിന്ന് ബാങ്കുകളെ വിലക്കാനും നടപടിയെടുക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും കൊല്ലം പീപ്പിൾസ് സോഷ്വേ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
വായ്പയെടുക്കുന്ന സാധാരണക്കാരിൽ നിന്ന് ബാങ്കുകൾ ഉയർന്ന പലിശയാണ് ഈടാക്കുന്നതെന്നും വൻകിട കോർപ്പറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കോടിക്കണക്കിന് രൂപയുടെ കുടിശിക എഴുതിത്തള്ളാൻ ഒത്തുകളിക്കുകയും, പാവപ്പെട്ടവന്റെ കുടിശികയ്ക്ക് ഭീഷണിയും ഉപദ്രവങ്ങളും തുടർക്കഥയാവുകയാണെന്നും ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസും ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാറും പറഞ്ഞു.