തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കാവുംഭാഗത്ത് ടിപ്പർ ലോറി തട്ടി നിയന്ത്രണംവിട്ട ആംബുലൻസ് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോയി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആർക്കും പരിക്കില്ല.
കിഡ്സ്, മിനി ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്
പത്തനംതിട്ട: ഒക്ടോബർ ആദ്യവാരം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കിഡ്സ് ആൻഡ് മിനി ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പത്തനംതിട്ട ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരങ്ങൾ 24, 25 തീയതികളിൽ കുറിയന്നൂർ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നടക്കും.
11 വയസിൽ താഴെയുള്ള (01-01-2011 നു ശേഷം ജനിച്ചവർ) പത്തനംതിട്ട ജില്ലയിൽ പഠിക്കുന്നതോ താമസിക്കുന്നതോ ആയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കിഡ്സ് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ നാളെ രാവിലെ 8.30ന് ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും സഹിതം ഗുഡ് ഷെപ്പേർഡ്. സ്കൂളിൽ എത്തണമെന്ന് ബാസ്കറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.