പത്തനംതിട്ട: കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവി വഴി കുമളിയിലേക്ക് ഒരു ബസ് കൂടി 25 മുതൽ ആരംഭിക്കും.
പുലർച്ചെ 5.30നാണ് ബസ് പത്തനംതിട്ടയിൽനിന്നു പുറപ്പെടുക. മൂഴിയാർ, കൊച്ചുപന്പ, ഗവി, വണ്ടിപ്പെരിയാർ വഴി 11.30ന് കുമളയിലെത്തും. 12.30ന് കുമളിയിൽനിന്നു പുറപ്പെട്ട് വൈകുന്നേരം 6.30ന് പത്തനംതിട്ടയിൽ തിരികെയെത്തും. 25നു രാവിലെ പത്തിന് പത്തനംതിട്ട ബസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പുതിയ സർവീസ് ഉദ്ഘാടനം ചെയ്യും.
നിലവിലെ പത്തനംതിട്ട ഡിപ്പോയിൽനിന്നുള്ള ബസ് രാവിലെ 6.30ന് ഗവി വഴി കുമളയിലേക്ക് പുറപ്പെടുന്നത്. ഈ ബസ് തിരികെ 1.30നാണ് കുമളിയിൽനിന്നു തിരികെ പുറപ്പെടുന്നത്. രാവിലെ പത്തനംതിട്ടയിലെത്തി ഗവി ബസിൽ യാത്ര ചെയ്യാനുള്ളവരുടെ തിരക്ക് വർധിച്ചതു കണക്കിലെടുത്താണ് രണ്ടാമതൊരു സർവീസ് കൂടി തുടങ്ങുന്നത്. നേരത്തേതന്നെ ഇതിനുള്ള ശിപാർശ കെഎസ്ആർടിസി സമർപ്പിച്ചിരുന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമായിരുന്നില്ല. കുമളി ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് രാവിലെ 5.30ന് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 11ന് പത്തനംതിട്ടയിലെത്തുന്നുണ്ട്. ഈ ബസ് തിരികെ 12ന് ഗവി വഴി കുമളിയിലേക്കു പുറപ്പെടും. എന്നാൽ പത്തനംതിട്ടയിൽനിന്നുള്ള സഞ്ചാരികൾ ഈ സർവീസിനോടു താത്പര്യം കാട്ടുന്നില്ല. ഗവിയിൽ ഇറങ്ങി കാഴ്ചകൾ കണ്ട് തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ അങ്ങോട്ടുള്ള സർവീസുകളാണ് പ്രയോജനപ്പെടുക.
ഗവി വഴി കെഎസ്ആർടിസി ടൂർ പാക്കേജിന് അനുമതി ചോദിച്ചിരുന്നെങ്കിലും വനംവകുപ്പ് അനുവദിച്ചിട്ടില്ല.