കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപനത്തിന് നാളെ നടക്കുന്ന ജപമാലറാലിയോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പ്രാർഥനാശുശ്രൂഷകള്‍ക്കുശേഷം ജപമാലറാലി ആരംഭിക്കും. പേപ്പല്‍ പതാകയേന്തിയ 50 ബൈക്കുകളില്‍ യുവജനങ്ങള്‍, 50 കൊടികളുമായി കുട്ടികൾ, വെള്ളക്കുടകളേന്തി വനിതകൾ എന്നിവർ അണിനിരക്കും. മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തിനു പിന്നാലെ ചെണ്ടമേളങ്ങളും തുടര്‍ന്ന് 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകസമൂഹം ജപമാല ചൊല്ലി നീങ്ങും. സെമിനാരി അംഗങ്ങള്‍, വിവിധ സന്യാസ സഭാംഗങ്ങള്‍ എന്നിവര്‍ക്കു പിന്നാലെ ബാന്‍ഡുമേളവും അതിനു പിന്നിലായി മാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും നീങ്ങും. സമാപന പ്രാർഥനയ്ക്ക് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അഞ്ചിന് ഇടവകയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍വികാരിമാരുടെ കാര്‍മികത്വത്തില്‍ സമൂഹബലി.
25ന് ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. 4.15ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എഫ്സിസി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. 6.30ന് ഇടവകദിനാഘോഷം, സ്നേഹവിരുന്ന് എന്നിവയോടുകൂടി സുവര്ണജൂബിലിയാഘോഷങ്ങള് സമാപിക്കും.