കൊടുമൺ: ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു വരുമ്പോൾ കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. റോഡിൽ വീണ അങ്ങാടിക്കൽ പാണൂർ പ്ലാംകൂട്ടത്തിൽ പടിഞ്ഞാറെകരയിൽ പ്രദീപി(50)നെ ഗുരുതര പരിക്കുകളോടെ മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കരിഞ്ചേരിയ്ക്ക് സമീപമാണ് കഴിഞ്ഞദിവസം രാത്രി പ്രദീപിന്റെ ബൈക്കിനു മുന്‍പിലേക്ക് ചാടിയത്. സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് രാത്രിയിൽ ബൈക്കിൽ മടങ്ങിവരികയായിരുന്നു. ബൈക്കിനും സാരമായ തകരാറുകളുണ്ടായി. പ്രദീപിന്റെ വാരിയെല്ലുകൾക്ക് ഒടിവുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടമെന്നതിനാൽ ഏറെനേരം റോഡിൽ കിടന്നു. പിന്നീട് ബൈക്കെടുത്ത് വീട്ടിലെത്തിയശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്.