കുവൈറ്റ് സിറ്റി : ബ്രിട്ടനിൽ നിന്ന് തിരികെ വന്ന രണ്ട് കുവൈറ്റ് വനിതാ പൗരന്മാർക്ക് കോവിഡിന്റെ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ കയറുന്നതിന് മുന്പായി ലണ്ടനിൽ് പിസിആർ പരിശോധന നടത്തിയെങ്കിലും വൈറസിനെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് വൈറസ് കണ്ടെത്തിയതും ഉടൻതന്നെ ഇരുവരേയും ക്വാറൻറൈനിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
ആഗോളതലത്തിൽ പടരുന്ന അതിവേഗ കോവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുവാൻ സർക്കാർ നിർദ്ദേശം നൽകി. മുഖംമൂടി ധരിക്കുക, കൈ വൃത്തിയാക്കുക, ശാരീരിക അകലം പാലിക്കുക, പ്രതിരോധശേഷി കുറവുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കുക തുടങ്ങിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായ പാലിക്കണമെന്ന് അബ്ദുല്ല അൽ സനദ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് -19 വാക്സിനേഷനായി രാജ്യത്തെ മുഴുവൻ പൗരന്മാരോടും രജിസ്റ്റർ ചെയ്യുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ