മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കെ. ജി. ബാബുരാജനെ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. നാൽപ്പതു വർഷമായി ബഹ്റനിൽ പ്രവാസ ജീവിതം നയിക്കുന്ന ബാബുരാജൻ സാമൂഹിക പ്രവർത്തകർക്ക് മാതൃകയാണെന്നും തുടർന്നും സാമൂഹിക പ്രവർത്തനത്തിന് കൂടുതൽ കരുത്ത് പകരാൻ പ്രവാസി ഭാരതീയ പുരസ്കാരം ഉൗർജ്ജമാകട്ടെയെന്നും കൊല്ലം പ്രവാസി അസ്സോസിയേഷൻ ഭാരവാഹികൾ ആശംസിച്ചു.
ബാബുരാജന് പ്രസിഡന്റ്് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ചേർന്ന് ബൊക്കയും പ്രശസ്തി ഫലകവും നല്കി ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ആദരവ് അറിയിച്ചു.
റിപ്പോർട്ട്: ജഗത് കെ.