ചെറുപുഴ: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരൻമാർക്ക് ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ നാദബ്രഹ്മ പുരസ്കാരത്തിന് കവിയും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നന്പൂതിരി അർഹനായി. 15001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 27-ാമത് വാർഷിക ദിനമായ ഒക്ടോബർ നാലിന് ചെറുപുഴ ജെഎം യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി, ടി.ഐ. മധുസൂദനൻ എംഎൽഎ എന്നിവർ ചേർന്ന് പുരസ്കാര സമർപ്പണം നടത്തും.
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ
പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
ആലക്കോട്: കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പോലീസ് റൂറൽ വനിതാ സെല്ലിന്റെ സഹകരണത്തോടെ പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിപാടിയായ "ആർച്ച' സംഘടിപ്പിച്ചു. എഎസ്ഐ നിഷാകുമാരി ഉദ്ഘാടാനം ചെയ്തു.
സിപിഒമാരായ പ്രീത, ഒ.എ. രേഷ്മ എന്നിവർ നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് പി.പി. സതീശ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി .പി. സതീഷ് അധ്യക്ഷത വഹിച്ചു.