ഹൂസ്റ്റണ്‍: മിസൗറിസിറ്റിയുടെ പന്ത്രണ്ടാമത് മേയറായി അഭിമാനവിജയം കരസ്ഥമാക്കിയ റോബിൻ ഇലക്കാടിന് കോട്ടയംകാരുടെ സംഘടനയായ കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ നേതൃത്വത്തിൽ ജനുവരി 10ന് സ്വീകരണം നൽകി. വെർച്വൽ മീറ്റിംഗിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
ലക്ഷമി പീറ്റർ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികൾ ആരംഭിച്ചത്. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതപ്രസംഗത്തിൽ മേയർക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷപ്രസംഗത്തിൽ കോട്ടയംക്ലബിന്റെ ആശംസകളും അഭിനന്ദനങ്ങളും നേർന്നു. ചെയർമാൻ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കൽ മേയറെ പ്രസംഗവേദിയിലേക്ക് സ്വാഗതം ചെയ്തു.
മേയർ റോബിൻ തന്റെ പ്രസംഗത്തിൽ - മിസൗറിസിറ്റിയിലെ മലയാളി സമൂഹം ഒറ്റകെട്ടായി നിന്ന് വോട്ടിംഗിൽ പങ്കെടുത്ത് പിന്തുണ നൽകിയതിന്റെ ഫലമാണ് ഈ ചരിത്രവിജയമെന്ന് പ്രത്യേകം എടുത്തു പറഞ്ഞു.
ആശംസാപ്രസംഗകരായ അഡ്വസറി ബോർഡ് ചെയർമാൻ തോമസ് വർഗീസ്, മുൻ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ജയിംസ് കൂടൽ, ജോബി ജോർജ് ഫിലാഡൽഫിയ, ജോമോൻ ഇടയായി തുടങ്ങിയവർ അവരുടെ ദൗത്യത്തോട അങ്ങേയറ്റം നീതി പുലർത്തി. സ്വീകരണത്തിനോടനുബന്ധിച്ചു കലാപരിപാടികുളം നടത്തപ്പെട്ടു. സുകു ഫിലിപ്പിന്റെ ഗാനലാപനവും ലക്ഷമി സ്കൂൾ ഓഫ് ഡാൻസിന്റെ സമൂഹനൃത്തം എന്നിവ പ്രക്ഷേകർക്ക് കുളിർമയേകി. ലക്ഷമി പീറ്ററായിരുന്നു എംസിയായി പ്രവർത്തിച്ചത്.
കോട്ടയം ക്ലബ് ഭാരവാഹികളായ മാത്യു ചണാപ്പാറ, മോൻസി കുര്യാക്കോസ്, ചാക്കോ ജോസഫ്, കുര്യൻ ചണാപ്പാറ, അജി കോര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ഷിബു മാണി കൃതജ്ഞത രേഖപ്പെടുത്തി. ഫിലാഡൽഫിയായിലെ കോട്ടയം അസോസിയേഷന്റെ ഭാരവാഹികളുടെ സാന്നിധ്യം സ്വീകരണ പരിപാടികൾക്ക് ഉണർവേകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ