ആലത്തൂർ : ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ തൊഴിൽ അവകാശ സംരക്ഷണ പ്രചരണ കണ്വെൻഷൻ സംഘടിപ്പിച്ചു. എകെപിഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ഉമ്മരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജാനേഷ്, താലൂക്ക് ട്രഷറർ വി.മോഹൻദാസ്, താലൂക്ക് വൈസ് പ്രസിഡന്റ് സതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്ക് സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ സ്വാഗതവും താലൂക്ക് ജോയിന്റ് സെക്രട്ടറി അനന്തൻ നന്ദിയും പറഞ്ഞു. ഏകീകൃത കൂലി നടപ്പിലാക്കുക, പെയിന്റിംഗ് ക്ഷേമനിധി ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഗവണ്മെന്റിനോട് യോഗം ആവശ്യപ്പെട്ടു. കുഴൽമന്ദം, കുത്തനൂർ, മാത്തൂർ, കോട്ടായി പഞ്ചായത്തുകളുടെ കമ്മിറ്റിരൂപീകരണവും നടത്തി.