കോയന്പത്തൂർ : ഇടയാർപാളയത്തിന് സമീപം തടാകം റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിൽ സ്വകാര്യ ബസ് കുടുങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി. കോയന്പത്തൂർ തടാകം റോഡിൽ ശിവാജി കോളനി മുതൽ കഐൻജി ബുദൂർ വരെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കിടങ്ങ് കുഴിക്കുന്നതും ജോലികൾ നടക്കുന്നതും സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഇതറിയാതെ വന്ന സ്വകാര്യ ബസ് അപ്രതീക്ഷിതമായി കുഴിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുക്കുന്ന ജോലികൾ ഉൗർജിതമായി നടന്നുവരികയാണ്.