താമരശേരി: ഈ വര്‍ഷത്തിലെ ഓണചന്ത വില്പനയില് കൂടുതല്‍ വില്‍പ്പന നടത്തി പുതുപ്പാടി കുടുംബശ്രീ സിഡിഎസ് കോഴിക്കോട് ജില്ലയില്‍ ഒന്നാമതായി. 11,89762 രൂപയുടെ റിക്കോര്‍ഡ് വില്പനയാണ് നാലു ദിവസങ്ങളിലായി ഈങ്ങാപ്പുഴയില്‍ നടന്ന ഓണചന്തയില്‍ നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച ചന്ത ആറിന് സമാപിച്ചു. നാല് ദിവസം നീണ്ടു നിന്ന ചന്തയില്‍ 127 സംരംഭകര്‍ പങ്കെടുത്തു. 200 ല്‍പരം വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു. 298 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 200 രൂപ വീതം സമ്മാന കൂപ്പണ്‍ വഴി സമാഹരിച്ച തുകയുപയോഗിച്ചും കുടുംബശ്രീ മിഷന് അനുവദിച്ച തുകയുമാണ് ചന്തയുടെ നടത്തിപ്പിന് ഉപയോഗിച്ചത്. ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡില്‍
സമീപമുള്ള കെട്ടിടത്തിന്റെ 2,000 സ്ക്വയര്‍ഫീറ്റിലുള്ള ഗ്രൗണ്ട് ഫ്ലോറിലാണ് ചന്ത നടത്തിയത്. 4272 കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കിയ 100 രൂപയുടെ പര്‍ച്ചേസ് കൂപ്പണ്‍ എന്ന സംവിധാനം വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളുടെ പൂര്‍ണ പങ്കാളിത്തവും അത് വഴി മികച്ച വില്പനയും നടത്താനായത്. നാല് ദിവസം ഈങ്ങാപ്പുഴയിലെ വ്യാപാരമേഖലയെ ഉണര്‍ത്താനും ചന്തകൊണ്ട് സാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. സിഡിഎസ് അംഗങ്ങളുടെ പൂര്‍ണപങ്കാളിത്തം ചന്ത വിജയിക്കുന്നതില്‍ നിര്‍ണായക ഘടകമായി.