ദുബായ് : കോവിഡ് രോഗവ്യാപനവും വിലക്കുകളും ലോകമാകെ പ്രതിസന്ധികൾ തീർത്ത കാലയളവിലും ദുബായ് എമിറേറ്റിന്റെ സാന്പത്തികരംഗത്തെ ശുഭസൂചനയുമായാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.
2019 ൽ 10 .6 ദശലക്ഷം ഇടപാടുകൾ നടത്തിയിരുന്ന സ്ഥാനത്താണ് പ്രതിസന്ധികളുടെ നടുക്കയത്തിൽ വീണ 2020ൽ 23 ശതമാനം വളർച്ചയുമായി ഇടപാടുകളുടെ എണ്ണം 16 ദശലക്ഷമായി ഉയർന്നിരിക്കുന്നത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്ന ദുബായുടെ സാന്പത്തിക മുന്നേറ്റത്തിന്റെ സൂചികയായാണ് ദുബായ് കസ്റ്റംസിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകളെ സാന്പത്തിക നിരീക്ഷകർ കാണുന്നത്.
2020 ൽ കസ്റ്റംസ് ഡിക്ലറേഷനുകളുടെ എണ്ണം 30 ശതമാനം വർധിച്ച് 13 .8 ദശലക്ഷമായി. ദുബായ് കസ്റ്റംസിൽ സ്ഥാപിച്ച പുതിയ സ്മാർട്ട് ആപ്ലിക്കേഷനായ ഠവല ടാമൃേ ണീൃസെുമരല ജഹമളേീൃാലൂടെ അഞ്ചു മിനിറ്റുകൾക്കുള്ളിൽ ഡിക്ലറേഷനുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതായി തുറമുഖ, കസ്റ്റംസ്, ഫ്രീസോണ് ചെയർമാൻ സുൽത്താൻ ബിൻ സുലേയം അറിയിച്ചു. 15.9 ദശലക്ഷം ഇടപാടുകളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ദുബായ് സാന്പത്തിക മേഖലയിൽ നിക്ഷേപകർക്കുള്ള വിശ്വാസത്തിന്റെ മറ്റൊരു തെളിവാണ് കഴിഞ്ഞ വർഷം ലഭിച്ച ബിസിനസ് രജിസ്ട്രേഷൻ അപേക്ഷകൾ. 2019 ൽ 1,82,000 അപേക്ഷകൾ ലഭിച്ച സ്ഥാനത്തു 2020 ൽ 2,50,000 അപേക്ഷകളാണ് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദുബായുടെ ലോകോത്തര അടിസ്ഥാനസൗകര്യവും ഡിജിറ്റലൈസേഷൻ ഉൾപ്പടെയുള്ള അത്യാധുനിക സാങ്കേതിക സൗകര്യവും , കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സ്വീകരിച്ച നടപടികളുമാണ് ഈ മുന്നേറ്റങ്ങൾക്ക് കാരണമെന്നാണ് സാന്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള