അബുദാബി: ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായി ഇന്ത്യൻ എംബസി. കോവിഡ് പശ്ചാത്തലത്തിലാണ് പാസ്പോർട്ടിന്റെ കാലാവധി അനുസരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
കോവിഡ് കാലയളവിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിച്ചതായാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ ഇനി മുതൽ പുതുക്കുന്നതിനായി അബുദാബിയിലെ ബിഎൽഎസ് കേന്ദ്രത്തിൽ നൽകാം. നിലവിൽ കാലാവധി കഴിയാൻ ഒരു മാസത്തിൽ കുറവുള്ള അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചിരുന്നത്. 60 വയസിനു മുകളിൽ ഉള്ളവർ, ഗർഭിണികൾ, 12 വയസിനു താഴെ പ്രായമുള്ളവർ, നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉള്ളവർ എന്നിവരെ ബിഎൽഎസ് കേന്ദ്രത്തിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയ നടപടി തുടരുന്നതാണ്.
കന്പനിയുടെ ഒൗദ്യോഗിക പിആർഒ വഴി അപേക്ഷ സമർപ്പിക്കുന്ന രീതിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തുടരും. അബുദാബിയിൽ നിലവിലുള്ള രണ്ടു ബിഎൽഎസ് കേന്ദ്രത്തിനു പുറമെ മറ്റൊരു കേന്ദ്രം കൂടി മുസഫയിൽ തുറക്കുമെന്നും എംബസി അറിയിച്ചു. മുസഫ ഇൻഡസ്ട്രിയൽ ഏരിയ 25ൽ അബുദാബി ലേബർ കോർട്ടിന് പിറകിലാണ് പുതിയ കേന്ദ്രം തുറക്കുന്നത്. പാസ്പോർട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാകുമെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള