തബൂക്ക്: ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സോഷ്യൽ ഫോറം തബൂക്ക് ബ്ലോക്ക് കോഓർഡിനേറ്റർ അബ്ദുൽ മജീദ് വിട്ട്ല അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം തബൂക്ക് കർണാടക സ്റ്റേറ്റ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉപ്പിനങ്ങാടി, ജനറൽ സെക്രട്ടറി അൻവർ അഡൂർ, അബ്ദുൽമജീദ് ബെല്ലാരെ (വൈസ് പ്രസിഡൻറ്), നിയാസ് ബജ്പെ (സെക്രട്ടറി) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് മെന്പർമാരെയും തെരഞ്ഞെടുത്തു. പുതുതായി സോഷ്യൽ ഫോറം അംഗത്വമെടുത്തവരെ ഭാരവാഹികൾ ഹാരമണിയിച്ചു സ്വീകരിച്ചു. ഷാജഹാൻ കൊല്ലം സ്വാഗതവും അഷ്റഫ് മലപ്പുറം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ