സി.കെ. സത്യനാഥൻ നിര്യാതനായി
11:32 PM Jan 18, 2021 | Deepika.com
ലണ്ടൻ: സമീക്ഷ യുകെയുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവും മലയാളം മിഷൻ യു കെ ജോയിന്റ് സെക്രട്ടറിയുമായ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാടു കുഴൽമന്ദം ചമതകുണ്ടിൽ സി.കെ. സത്യനാഥൻ(72) നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ദേശീയ പുരസ്കാര ജേതാവ് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് വി.എസ് രമണിയാണ് ഭാര്യ. മക്കൾ: സ്വപ്ന (യുകെ), ശബ്ന (ദുബായ്). മരുമക്കൾ: പ്രവീണ്‍, നിധീഷ്. പരേതന്റെ വിയോഗത്തിൽ സമീക്ഷ യുകെ നാഷണൽ കമ്മറ്റി അനുശോചിച്ചു.