ന്യുയോർക്ക്: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവയ്ക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സെനറ്റ് അംഗത്വം രാജിവെയ്ക്കുന്നത്. അതേസമയം വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമലാ ഹാരിസ് തന്നെയാകും സെനറ്റിന്റെ അധ്യക്ഷ പദവിയിലിരിക്കുക. കമലാ രാജിക്കാര്യം കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോമിനെ അറിയിച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കമലയുടെ പകരക്കാരെ നിയോഗിക്കാനുളള നടപടി നേരത്തെ ആരംഭിച്ചിരുന്നു. കാലിഫോർണിയ അറ്റോർണി ജനറൽ പദവിയിൽ നിന്ന് 2016 ലാണ് കമലാ ഹാരിസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2017 ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ. 2022 വരെയാണ് കമലാഹാരിസിന്റെ സെനറ്റ് കാലാവധി. സമാമഹമബ
റിപ്പോർട്ട്: പി.പി. ചെറിയാൻ